ജനിതകരോഗം ബാധിച്ച ആയുഷിന്റെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി

 

ജനിതകരോഗം ബാധിച്ച സഹോദരങ്ങളായ ആയുഷ് – അവനിക എന്നിവരില്‍ ആയുഷിന്റെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഒരു കോടി ഇരുപതു ലക്ഷം രൂപയാണ് രണ്ട് പേരുടെയും ചികിത്സക്ക് വേണ്ടി കണക്കാക്കിയിരുന്നത്. അതില്‍ തൊണ്ണൂറു ലക്ഷം രൂപയോളം ആദ്യ ഘട്ടത്തിലെ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചിരുന്നു. അറുപതു ലക്ഷം രൂപയോളം രണ്ട് പേരുടെയും ചികിത്സക്ക് വേണ്ടി ചെലവായി. മുപ്പത് ലക്ഷം രൂപയാണ് മിച്ചമുള്ളത്. അവനികക്ക്, വൃക്ക, കരള്‍ എന്നിവയ്ക്ക് ആരോഗ്യപ്രശ്‌നം ഉള്ളതിനാല്‍ ആയുഷിന് ചിലവായതിനേക്കാള്‍ കൂടുതല്‍ തുക ചികിത്സക്ക് വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. മുപ്പത് ലക്ഷം രൂപയോളം ഇനിയും കണ്ടെത്തേണ്ടതുണ്ട്. അവനികയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി സീനിയേഴ്‌സ് മേളം കുന്നംകുളം ഒരു ലക്ഷം രൂപ കൈമാറി

ADVERTISEMENT