മമ്മിയൂര്‍ എല്‍.എഫ്. നഴ്‌സറി സ്‌കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.സി.സുനില്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ – സിമി മരിയ, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മരിയ ജെയിന്‍, നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിയ ലിസബെത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കുരുന്നുകളും, രക്ഷാകര്‍ത്താക്കളും, അധ്യാപക-അനധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു. കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.



