27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് അരമനയില്‍ പരിസ്ഥിതിദിനാഘോഷം നടത്തി

ആര്‍ത്താറ്റ് അരമനയില്‍ പരിസ്ഥിതിദിനാഘോഷം നടത്തി

 

ലോകപരിസ്ഥിതി ദിന വാരാചരണത്തിന്റെ ഭാഗമായി കേരള പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതികളുടെ ഭാഗമായി ആര്‍ത്താറ്റ് അരമനയില്‍ പരിസ്ഥിതിദിനാഘോഷം നടത്തി. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സ്റ്റുഡന്റ് മൂവ്‌മെന്റ് കുന്നംകുളം ഭദ്രാസനത്തിന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ നടത്തിയത്. കുന്നംകുളം എക്‌സൈസ് അസി. റേയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്‌ട്രേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി പരിസ്ഥിതി ദിന സന്ദേശം നല്‍കി, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.ജി.ഒ.സി.എസ്.എം കുന്നംകുളം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സജയ് ജോസ് അദ്ധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!