കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്റെ സെന്ററായ ചൊവ്വന്നൂര്‍ പ്രന്റേഷന്‍ കോണ്‍വെന്റില്‍
ബ്യൂട്ടി കെയര്‍ അസിസ്റ്റന്റ് പരിശീലനത്തിന് തുടക്കമായി. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എം നിധീഷ് ഉദ്ഘാടനം ചെയ്തു. ജെ.എസ്. എസ്.തൃശ്ശൂര്‍ ഡയറക്ടര്‍ സുധ സോളമന് അധ്യക്ഷത വഹിച്ചു. റവ.ഫാദര്‍. സ്റ്റീഫന്‍ അറക്കല്‍, റവ.സിസ്റ്റര്‍ . ഗില്‍ ദാസ്,റവ. സിസ്റ്റര്‍ . സോജിയ,സഖി ടി.കെ, ജോമി ശ്രീരഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.



