കൃഷി ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും കര്‍ഷകരും വിദ്യാര്‍ത്ഥികളും കൈകോര്‍ത്തതോടെ കുന്നംകുളത്ത് ഷിഗല്ല രോഗപ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പയിന് ആവേശകരമായ തുടക്കം.
കുന്നംകുളം കൃഷിഭവന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ്, ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച ക്ലാസില്‍ ഷിഗല്ല രോഗപ്രതിരോധ മാര്‍ഗങ്ങള്‍, വ്യക്തിശുചിത്വം, സുരക്ഷിതമായ കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും പ്രാധാന്യം എന്നിവയെക്കുറിച്ച്‌ബോധവല്‍ക്കരണം നല്‍കി.കൃഷിഭവന്‍ ഓഫീസര്‍ എസ്. ജയന്‍ ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. മിഥു കെ. തമ്പി എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ശ്രീജ ശശിധരന്‍, താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാനിഫ്, കര്‍ഷക പ്രതിനിധികള്‍ സംസാരിച്ചു.



