26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Velur വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ ടാലന്റ് സ് ഡേ സംഘടിപ്പിച്ചു

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ ടാലന്റ് സ് ഡേ സംഘടിപ്പിച്ചു

52

 

ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ടാലന്റ് സ് ഡേ സംഘടിപ്പിച്ചു. കുട്ടികളുടെയും അധ്യാപകരുടെയും സര്‍ഗാത്മക കഴിവുകളെ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കിയാണ് ടാലന്റ് ഡേ ആലോഷിച്ചത്. ഓരോ വിദ്യാര്‍ഥികളുടെയും അഭിരുചികളെ മനസ്സിലാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ടാലന്റ്‌സ് ഡേ സഹായകമാകുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് പറഞ്ഞു. പ്രസംഗം, പാട്ട്, കളരിപ്പയറ്റ്, യോഗ ഡാന്‍സ് എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ ഒ.ഐ.സി,
വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി, സ്‌കൂള്‍ പ്യൂപ്പിള്‍ ലീഡര്‍ നേഹ ഷഫീക്ക്, അസിസ്റ്റന്റ് സ്‌കൂള്‍ പ്യൂപ്പിള്‍ ലീഡര്‍ ഹനാഷ് നൗഫല്‍ എന്നിവര്‍ സംസാരിച്ചു..

ADVERTISEMENT
error: Content is protected !!