26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kunnamkulam നഗരസഭാതല പരിസ്ഥിതി ദിന ക്വിസ് മത്സരം ശ്രദ്ധേയം

നഗരസഭാതല പരിസ്ഥിതി ദിന ക്വിസ് മത്സരം ശ്രദ്ധേയം

38

 

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ പരിധിയിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച നഗരസഭാതല പരിസ്ഥിതി ദിന ക്വിസ് മത്സരം ശ്രദ്ധേയമായി. കുന്നംകുളം ടൗണ്‍ ഹാളില്‍ വച്ചാണ് ആവേശകരമായ മത്സരങ്ങള്‍ അരങ്ങേറിയത്.നഗരസഭ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ജിജു പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ ഷനോഫ് അധ്യക്ഷത വഹിച്ചു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. കൗണ്‍സിലര്‍മാര്‍, ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ മെര്‍ലിന്‍ എന്നിവര്‍ മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!