29.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Chavakkad പാലുവായ് സെന്റ് ആന്റണീസ് സി.യു.പി സ്‌കൂളില്‍ പരിസ്ഥിതി ദിന വാരാചരണ പരിപാടികള്‍ സമാപിച്ചു

പാലുവായ് സെന്റ് ആന്റണീസ് സി.യു.പി സ്‌കൂളില്‍ പരിസ്ഥിതി ദിന വാരാചരണ പരിപാടികള്‍ സമാപിച്ചു

 

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് നടന്ന സെമിനാര്‍ 24 കേരള ബറ്റാലിയന്‍ അസോസിയേറ്റ്ഡ് എന്‍.സി.സി ഓഫീസര്‍ മേജര്‍ പിജെ സ്‌റ്റൈജു ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ ഡോ. നോയല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരാഴ്ച നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചു. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടല്‍. പോസ്റ്റര്‍ മേക്കിങ് , ഉപന്യാസ ചിത്രരചനാ മത്സരം, പരിസ്ഥിതി ക്വിസ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടന്നു. വിജയികള്‍ക്ക് സമ്മാനദാനവും നടത്തി .അധ്യാപകര്‍ നേതൃത്വം നല്‍കി .

ADVERTISEMENT
error: Content is protected !!