ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തെ സ്വാഗതം ചെയ്ത് കൊണ്ട് ആറ്റുപുറം സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂളില്‍ സ്‌പോട്ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ലോകകപ്പ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മഞ്ജു ആന്റണി ഗോളടിച്ച് ഘോഷയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ ടീമുകളുടെ ജഴ്സി ധരിച്ച് കൊണ്ട് നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും ഘോഷയാത്രയില്‍ പങ്കെടുത്തു. ലോകകപ്പിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഷൂട്ടൗട്ട്- ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിദ്യാലയത്തിലെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമായി ലോകകപ്പ് പ്രവചന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. വിളംബര ഘോഷയാത്രയ്ക്ക് അധ്യാപകരായ ഫ്രാന്‍സിസ് റിനോ , അബ്ദുള്‍ ജലീല്‍ , വി.കെ. സോഫി , എന്‍ .കെ. ഷെജി , കെ.എഫ് ലീന എന്നിവര്‍ നേതൃത്വം നല്‍കി.



