ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച് എംഎല്‍എ വി.ടി.ബല്‍റാം; നവീകരണത്തിന് അടിയന്തര നടപടികള്‍ ഉറപ്പാക്കി

പതിറ്റാണ്ടുകളുടെ പഴക്കമുള്ള ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തെ ആരോഗ്യരംഗത്തെ നൂതന സാങ്കേതിക സംവിധാനങ്ങള്‍ സജ്ജമാക്കി ആധുനികവത്കരിക്കുമെന്ന് വി.ടി.ബല്‍റാം എംഎല്‍എ. സിഎച്ചസിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പുതിയ ഒപി കെട്ടിടം, നഴ്‌സിംഗ് സ്റ്റേഷന്‍, ഡയാലിസിസ് സെന്റര്‍, രോഗികളുടെ കിടത്തി ചികിത്സ കെട്ടിടം, കോണ്‍ഫറന്‍സ് ഹാള്‍,ഫാര്‍മസി, പാലിയേറ്റീവ് വിഭാഗം, കുത്തിവെപ്പ് കേന്ദ്രം, ഓഫീസ് കെട്ടിടം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ച എംഎല്‍എ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് പുതിയവ നിര്‍മ്മിക്കുന്നതിനും, നിലവിലുള്ള പുതിയ കെട്ടിടങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനും വേണ്ടതായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ആശുപത്രി അധികൃതരില്‍ നിന്നും ആരാഞ്ഞു. .തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എംഎല്‍എയുടെ ഇടപെടല്‍ മൂലം ഉണ്ടാകുന്ന പുതിയ വികസന മാറ്റങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും, ബ്ലോക്ക് പഞ്ചായത്തിനാല്‍ കഴിയാവുന്ന പരമാവധി ഫണ്ട് നീക്കിവെക്കും എന്നും ആശുപത്രി സന്ദര്‍ശനത്തില്‍ എം.എല്‍.എ.ക്കൊപ്പമുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.കുഞ്ഞുണ്ണിയും ഉറപ്പു നല്‍കി.

ADVERTISEMENT