ചാലിശ്ശേരി കുന്നത്തേരി പൗര്‍ണ്ണമി കലാസമിതിയും ടി.പി. ഉണ്ണികൃഷ്ണന്‍ സ്മാരക വായനശാലയും ചേര്‍ന്നു ടി.പി. ഉണ്ണികൃഷ്ണന്‍ മാഷ് അനുസ്മരണവും വിദ്യാര്‍ത്ഥി അനുമോദനവും നടത്തി.ശനിയാഴ്ച വൈകീട്ട് കുന്നത്തേരി ശ്രീകൃഷ്ണ ക്ഷേത്ര ഹാളില്‍ നടന്ന ചടങ്ങ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റംല വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വി. സന്ധ്യ അധ്യക്ഷയായി. എന്‍.എസ്.എസ് മുന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. രഞ്ജിത്ത് പയ്യഴി മുഖ്യാതിഥിയായി. കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പട്ടാമ്പി ഡിവിഷന്‍ സെക്രട്ടറി ദിജിഷ് കെ. അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീകൃഷ്ണ ക്ഷേത്രം കമ്മിറ്റി ഭാരവാഹി വാസുദേവന്‍ പയ്യഴി,ജില്ലാ പഞ്ചായത്തംഗം ടി കെ സുനില്‍കുമാര്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഖില, എ ദേവദാസ്, ശിവശങ്കരന്‍, പ്രേമവല്‍സന്‍ , കുടുംബശ്രീ സെക്രട്ടറി ഉഷ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.



