30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk അന്താരാഷ്ട്ര പുരസ്‌കാര തിളക്കത്തില്‍ എം.എസ്.ഷെബീര്‍

അന്താരാഷ്ട്ര പുരസ്‌കാര തിളക്കത്തില്‍ എം.എസ്.ഷെബീര്‍

70

അന്താരാഷ്ട്ര പുരസ്‌കാര തിളക്കത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകനും അധ്യാപകനുമായ എം.എസ്.ഷെബീര്‍. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നല്‍കിയ അപ്രീസിയേഷന്‍ അവാര്‍ഡ് അദ്ദേഹം ഏറ്റുവാങ്ങി. തിരുവനന്തപുരത്തു നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി വി ഡി സതീശനില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങിയത്. വിദ്യാഭ്യാസ രംഗത്ത് നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് വടക്കേക്കാട് സ്വദേശിയായ ഷെബീറിന് ഈ അന്താരാഷ്ട്ര ബഹുമതി ലഭിച്ചത്. പുരസ്‌കാരം സ്വീകരിക്കുന്നതിനോടൊപ്പം, കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ആധുനികവും തൊഴില്‍ കേന്ദ്രീകൃതവുമാക്കി മാറ്റുന്നതിനുള്ള വിവിധ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ടും അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറി. അധ്യാപകരായ അബ്ദുല്‍ മുഹീസ്, മുഹമ്മദ് മിയാസ്, തസ്ലീം, സലീം മാരാത്ത്, ഒ.എം. ജാബിര്‍ എന്നിവരും സന്നിഹിതരായിരുന്നു.

ADVERTISEMENT
error: Content is protected !!