28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kunnamkulam അമ്മാളു ശാന്തകുമാരി ഒന്നാം ചരമ വാര്‍ഷിക അനുസ്മരണം നടത്തി

അമ്മാളു ശാന്തകുമാരി ഒന്നാം ചരമ വാര്‍ഷിക അനുസ്മരണം നടത്തി

കുന്നംകുളം നഗരസഭയുടെയും പൗരാവലിയുടെയും സംയുക്ത നേതൃത്വത്തില്‍ ചിറളയത്ത് അമ്മാളു ശാന്തകുമാരിയുടെ ഒന്നാം ചരമ വാര്‍ഷികദിന അനുസ്മരണ പൊതുയോഗവും വിദ്യാര്‍ത്ഥികളെ അനുമോദിക്കലും നടന്നു. അമ്മാളു ശാന്തകുമാരി നഗരസഭയ്ക്ക് ഇഷ്ടദാനമായി നല്‍കിയ സ്ഥലത്ത് നിര്‍മിച്ച കീഴൂര്‍ പകല്‍വീട്ടില്‍ നടന്ന പരിപാടി കുന്നംകുളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനില്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭയിലെ 3, 4, 5 വാര്‍ഡുകളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംഘാടക സമിതി കണ്‍വീനര്‍ കെ.എ. അസീസ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പുഷ്പ ജോണ്‍, മിനി മോന്‍സി, ടി.സോമശേഖരന്‍, ആര്‍ഷ ജിജു, വാര്‍ഡ് കൗണ്‍സിലര്‍മാരായ രേഷ്മ സുനില്‍, വി.എം ഷീബ, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!