26.8 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും പഠനോപകരണ വിതരണവും നടത്തി

വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും പഠനോപകരണ വിതരണവും നടത്തി

ചെമ്മണ്ണൂര്‍ മുപ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും, പഠനോപകരണ വിതരണവും നടന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എ രാജഗോപാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് സി ബി രാജീവ് മുഖ്യപ്രഭാഷണം നടത്തി. ആര്‍ത്താറ്റ് മണ്ഡലം പ്രസിഡന്റ് ഹമീദ്, കുന്നംകുളം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മിഷാ സെബാസ്റ്റ്യന്‍, കെ പി ജി ഡി ജില്ലാ സെക്രട്ടറി അഖില്‍ നായര്‍, മുന്‍ മണ്ഡലം പ്രസിഡണ്ട് ടി എം വിജയന്‍, മണ്ഡലം ഭാരവാഹികയായ വി എം രാജേഷ്, പി കെ ഗോപാലകൃഷ്ണന്‍, കമലാദേവി കൊഴുപ്പാട്ട്, രവി മുണ്ടന്‍തറ, ശശിധരന്‍ കളരിക്കല്‍, എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!