ഇന്ധനവിലവര്‍ദ്ധനവിനെതിരെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിനെതിരെ സി.ഐ.ടി.യു കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.ടി. കെ. കൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് നഗരം ചുറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി. സുമേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം. എന്‍. മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നേതാക്കളായ പി. ജി. ജയപ്രകാശ്, കെ. എ. അസീസ്, സുകു കെ. ഇട്ട്യേച്ചന്‍, ടി. സി. ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര ഭരണകൂടത്തിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

 

ADVERTISEMENT