24.9 C
Kunnamkulam
Sunday, August 2, 2026
Home Bureaus Kunnamkulam നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിലിടിച്ച് അപകടം

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിലിടിച്ച് അപകടം

 

കനത്ത മഴയെത്തുടര്‍ന്ന് ബ്രേക്ക് ഇട്ടപ്പോള്‍ റോഡില്‍ തെന്നിമാറിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു. കുന്നംകുളം – തൃശ്ശൂര്‍ റോഡില്‍ അക്വാ ടെക് സ്ഥാപനത്തിന് മുന്നില്‍ ബുധനാഴ്ച രാവിലെ 8.40 ഓടെയാണ് അപകടമുണ്ടായത്. മറ്റം – കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കളത്തിപ്പറമ്പില്‍ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. മഴയത്ത് പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ ബസ് റോഡില്‍ നിന്ന് തെന്നിമാറുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ റോഡരികിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ രണ്ട് യാത്രകള്‍ക്ക് നിസാര പരിക്കേറ്റു. ബസ്സിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു. രാവിലെ തിരക്കുള്ള സമയത്താണ് അപകടമുണ്ടായതെങ്കിലും വലിയൊരു ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗത കുരുക്കുണ്ടായി. വിവരമറിഞ്ഞ് കുന്നംകുളം പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കാനടക്കമുള്ള മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!