24.9 C
Kunnamkulam
Sunday, August 2, 2026
Home Bureaus Guruvayur ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം തടയാനെത്തിയ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം

ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം തടയാനെത്തിയ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം

 

ഗുരുവായൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ നടന്നുവരുന്ന ലോകകപ്പ് ഫുട്ബോള്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം തടയാനെത്തിയ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം. പ്രദര്‍ശനത്തിന് ടൗണ്‍ ഹാള്‍ സൗജന്യമായി അനുവദിച്ചതിനെതിരെ തദ്ദേശ വകുപ്പ് വീണ്ടും ഉത്തരവിട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. വൈകിട്ട് ആറുമണിയോടെയാണ് നഗരസഭ സെക്രട്ടറി ചുമതലയുള്ള മുനിസിപ്പല്‍ എന്‍ജിനീയര്‍ നിഷി പി ദേവദാസ്, ജനറല്‍ സൂപ്രണ്ട് എ.ബി. റെനു, റവന്യൂ ഓഫീസര്‍ വി. ജെ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ടൗണ്‍ ഹാള്‍ അടക്കാന്‍ എത്തിയത്. എന്നാല്‍ സ്‌ക്രീനുകളും മറ്റും അഴിച്ചുമാറ്റാന്‍ പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നാളെ കേസ് പരിഗണിക്കാനിരിക്കെ ഒരു ദിവസം കൂടെ പ്രദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ പ്രദര്‍ശനം നിര്‍ത്തിവെക്കണമെന്ന ഉത്തരവ് ഉദ്യോഗസ്ഥര്‍ ഹാളിലെ വാതിലില്‍ പതിച്ചു. ഇതിനുശേഷവും പ്രതിഷേധക്കാര്‍ വാതിലിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടി വന്നു.

ADVERTISEMENT
error: Content is protected !!