നവ മണലൂര്‍ ഗ്രാമീണ റോഡ് വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് വേണ്ടി യോഗം ചേര്‍ന്നു

 

നവ മണലൂര്‍ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ഗ്രാമീണ റോഡ് വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് വേണ്ടി പ്രൊഫ:സി രവീന്ദ്രനാഥ് എം.എല്‍എയുടെ നേതൃത്വത്തില്‍ ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ എഞ്ചിനീയര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു.എളവള്ളി ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലെ പദ്ധതികളുടെ അവലോകനവും പുതിയ പദ്ധതികളുടെ ചര്‍ച്ചയും നടന്നു. മണ്ഡലത്തിലെ ഒരോ ഗ്രാമപഞ്ചായത്തിലെയും ഗ്രാമീണ റോഡുകളെ കുറിച്ചും സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യറാക്കും.

ADVERTISEMENT