സി.പി.ഐ. എം സംസ്ഥാന വ്യാപകമായി നടത്തുന്ന സംയോജിത പച്ചക്കറി കൃഷിയുടെ കുന്നംകുളം ഏരിയാ തല ഉദ്ഘാടനം വിപുലമാക്കുന്നതിനായി നൂറ്റിയൊനംഗ സംഘാടക സമിതി രൂപീകരിച്ചു. പെരുമ്പിലാവിലെ കര്‍ഷകനായ അസീസിന്റെ വസതിയില്‍ കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം കര്‍ഷക സംഘം കുന്നംകുളം ഏരിയാ സെക്രട്ടറി കെ. ബി ജയന്‍ ഉദ്ഘാടനം ചെയ്തു. സംയോജിത കൃഷിയുടെ ഏരിയാ തല ഉദ്ഘാടനം ജൂണ്‍ 23 ന് പെരുമ്പിലാവില്‍ കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് എം ബാലാജി നിര്‍വ്വഹിക്കും,ഏരിയാ കമ്മിറ്റിക്കു കീഴില്‍ 30 ക്ലസ്റ്ററുകളിലായാണ് കൃഷിയിറക്കുന്നത്. സംഘാടക സമിതി ചെയര്‍മാനായി കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മനെ തിരഞ്ഞെടുത്തു. കര്‍ഷക സംഘം ഏരിയാ കമ്മിറ്റി അംഗം പത്മം വേണുഗോപാല്‍ , കടവല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ കെ ഇ സുധീര്‍, അജിത് കുമാര്‍, വൈസ് പ്രസിഡണ്ട് സലിം , സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ശ്രീജ വേലായുധന്‍ മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു.



