24.5 C
Kunnamkulam
Sunday, August 2, 2026
Home CCTV Desk 20-ാമത് സിസിടിവി വിദ്യാഭ്യാസപുരസ്‌കാരദാനം ജൂണ്‍ 20, ശനിയാഴ്ച കുന്നംകുളം ബഥനി ഓഡിറ്റോറിയത്തില്‍

20-ാമത് സിസിടിവി വിദ്യാഭ്യാസപുരസ്‌കാരദാനം ജൂണ്‍ 20, ശനിയാഴ്ച കുന്നംകുളം ബഥനി ഓഡിറ്റോറിയത്തില്‍

സിസിടിവിയുടെ 20-ാമത്  വിദ്യാഭ്യാസപുരസ്‌കാരദാനം ജൂണ്‍ 20, ശനിയാഴ്ച കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പുരസ്‌കാരവും, ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കും. മികച്ച പഠന നിലവാരം പുലര്‍ത്തിയ നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ചടങ്ങില്‍ വിതരണം ചെയ്യും. കുന്നംകുളം എം.എല്‍.എ. എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് യുവജന ക്ഷേമ – കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. വ്യത്യസ്ത മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോ. സി.ജെ.ജോസ്, ഡോ റാണി മേനോന്‍, സദനം രാമന്‍കുട്ടി നായര്‍, ശിവദാസന്‍ ചിത്രാംബരി, രജിനി മുരളി എന്നിവരെ ചടങ്ങില്‍ ആദരിക്കും. മികച്ച യുവ സംരംഭകനായ എന്‍.ജെ. അനൂപിനെ (പ്രൊഫിന്‍സ് റെസിഡന്‍ഷ്യല്‍ കാമ്പസ്) സംരംഭക മിത്ര പുരസ്‌കാരം നല്‍കിയും, അപകടങ്ങളില്‍ പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍, സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച ആംബുലന്‍സ് ഡ്രൈവര്‍ പി. എം. ഷെരീഫിനെ കാരുണ്യമിത്ര പുരസ്‌ക്കാരം നല്‍കിയും ആദരിക്കും. വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥി പ്രതിഭകളായ സി. ജി അമ്പിളി, തപസ്യ സുനീഷ് എന്നിവര്‍ക്ക് പ്രതിഭ പുരസ്‌കാരവും സമ്മാനിക്കും. ആലത്തൂര്‍ എം.പി. കെ.രാധാകൃഷ്ണന്‍, പിന്നണി ഗായിക നിത്യ മാമന്‍, 24 ന്യൂസിലെ അസിസ്റ്റന്‍ഡ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിം എന്നിവര്‍ മുഖ്യാതിഥികളാകും. എം.എല്‍.എമാരായ യു.ആര്‍.പ്രദീപ് പ്ലസ്ടു പുരസ്‌കാര വിതരണവും, വി.ടി.ബല്‍റാം എസ്.എസ്.എല്‍.സി. പുരസ്‌കാരദാനവും, എന്‍.കെ.അക്ബര്‍ സ്‌കോളര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യും. കാരുണ്യമിത്ര പുരസ്‌കാരം നഗരസഭ ചെയര്‍പേഴ്സന്‍ സൗമ്യ അനിലന്‍ സമ്മാനിക്കും. രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.ചടങ്ങിന് മുന്നോടിയായി മ്യൂസിക് ഫ്യൂഷനും ഉണ്ടാകും.ചടങ്ങ് സിസിടിവിയിലൂടെയും, ജില്ല വ്യാപകമായി ടിസിവി ഉത്സവ് ചാനലിലൂടെയും യൂട്യൂബ് ചാനലിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ മാനേജിംഗ് ഡയറ്ക്ടര്‍ കെ. സി. ജോണ്‍സണ്‍, ചെയര്‍മാന്‍ കെ. ആര്‍ അനന്തരാമന്‍, ഡയറക്ടര്‍മാരായ കെ. എം എഡ് വിന്‍, കെ. സി ജോസ്, എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!