24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery ആക്ട്‌സ് കേച്ചേരി സില്‍വര്‍ ജൂബിലി ആഘോഷം ; ലോഗോ പ്രകാശനം നടന്നു

ആക്ട്‌സ് കേച്ചേരി സില്‍വര്‍ ജൂബിലി ആഘോഷം ; ലോഗോ പ്രകാശനം നടന്നു

ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോയുടെ പ്രകാശന കര്‍മ്മം നടന്നു. തൃശ്ശൂര്‍ എലൈറ്റ് ഇന്റര്‍നാഷ്ണല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രിയും തൃശ്ശൂര്‍ എം.പി യുമായ സുരേഷ് ഗോപി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. 25 വര്‍ഷം മുന്‍പ് 2002 ഏപ്രില്‍ നാലിന് ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതും സുരേഷ് ഗോപി ആയിരുന്നു. സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുവാനാണ് ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് പ്രസിഡണ്ട് വി.എ.കൊച്ചു ലാസര്‍ അദ്ധ്യക്ഷനായി ബ്രാഞ്ച് സെക്രട്ടറി എം.എം.മുഹ്‌സിന്‍, ട്രഷറര്‍ എം.കെ.മുഹമ്മദ് ബഷീര്‍, ആക്ട്‌സ് ഭാരവാഹികളായ വി.എ.ജനീഫര്‍, കെ.എം.ഷാഹുല്‍ ഹമീദ്, കെ.എ.ഡേവിസ്, ടോണി ചിറ്റിലപ്പിളളി, കിഷോര്‍ പുത്തൂര്‍, ആര്‍.പി.ഷാജി, അനില്‍ തലക്കോട്ടുകര, മാനേജര്‍ എം.കെ.ചന്ദ്രന്‍, ലോഗോ ഡിസൈനര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!