24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂളില്‍ ‘കൂട്ടവായന’ സംഘടിപ്പിച്ചു

ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂളില്‍ ‘കൂട്ടവായന’ സംഘടിപ്പിച്ചു

കുന്നംകുളം ഗുഡ് ഷെപ്പേര്‍ഡ് സി.എം.ഐ സ്‌കൂളില്‍ വായനാ ദിനാചരണത്തോടനുബന്ധിച്ച് ആയിരത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഒന്നു ചേര്‍ന്ന് ‘കൂട്ടവായന’ സംഘടിപ്പിച്ചു. വായന ലഹരിയാക്കി മാറ്റിയ വിദ്യാര്‍ഥികള്‍ അവരവര്‍ക്കിഷ്ടപ്പെട്ട സാഹിത്യ പുസ്തകങ്ങളാണ് വായനയ്ക്കായി തിരഞ്ഞെടുത്തത് . വായനയുടെ പ്രാധാന്യം മനസ്സിലാക്കാനും വായന രസകരമാക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവഃ ഫാ: ഡോ : ജോസ് താണിക്കല്‍ സി . എം ഐ നേതൃത്വം നല്‍കി. മാസ്റ്റര്‍ ആദം മാത്യു പോള്‍ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഷാനു ജോഫി സന്നിഹിതയായി.

 

ADVERTISEMENT
error: Content is protected !!