24.1 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk പാന കലാരംഗത്തെ പ്രമുഖന്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു

പാന കലാരംഗത്തെ പ്രമുഖന്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു

പാന കലാരംഗത്തെ പ്രമുഖന്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു. പാന കലയുടെ പാരമ്പര്യം തലമുറകളിലേക്ക് പകര്‍ന്നുനല്‍കിയ ഗംഗാധരന്‍ നായരുടെ വിയോഗം മലബാറിന്റെ ആചാരകലാ-വാദ്യകലാ രംഗത്തിന് തീരാനഷ്ടമാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടത്തും. മലബാറിലെ അപൂര്‍വമായ ആചാരകലാരൂപമായ പാനയുടെ പ്രമുഖ ആചാര്യനും വാദ്യകലാകാരനുമാണ് ആലംകോട് ഇല്ലത്ത് വളപ്പില്‍ ഗംഗാധരന്‍ നായര്‍. 68 വയസ്സായിരുന്നു.പെരുമുക്ക് കാരക്കാട് ഭഗവതി ക്ഷേത്രം, ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രം തുടങ്ങിയ അപൂര്‍വ ക്ഷേത്രങ്ങളില്‍ മാത്രം ഇന്നും നിലനില്‍ക്കുന്ന പാന വഴിപാടിന്റെ മുഖ്യശില്‍പ്പികളില്‍ ഒരാളായിരുന്നു അദ്ദേഹം. പാന കലയില്‍ പ്രാവീണ്യം നേടുന്നതിനാവശ്യമായ ഷഡ്പദങ്ങള്‍ പൂര്‍ണമായി അഭ്യസിച്ച ഗംഗാധരന്‍ നായര്‍, വര്‍ഷങ്ങളോളം വിവിധ ക്ഷേത്രങ്ങളില്‍ പാന അനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്‍കി.പ്രശസ്ത പാനയാശാനായിരുന്ന പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന അദ്ദേഹം തായമ്പകയിലും ചെണ്ടമേളത്തിലും കഴിവ് തെളിയിച്ചിരുന്നു. ഡബിള്‍ തായമ്പകയിലെ മികവിലൂടെ വാദ്യകലാരംഗത്ത് ശ്രദ്ധേയനായിരുന്നു.

ADVERTISEMENT
error: Content is protected !!