തൃശ്ശൂര്‍ ജില്ല ഇവന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയുവിന്റെ 5-ാം വാര്‍ഷിക സ്ഥാപക ദിനം ആചരിച്ചു. ചാവക്കാട് മുതുവട്ടൂരില്‍ നടന്ന ജില്ലാതല ഉദ്ഘാടനം യൂണിയന്‍ ജില്ല പ്രസിഡന്റ് പി. ജി സുബിദാസ് നിര്‍വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ.സി സുനില്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ഏരിയ പ്രസിഡന്റ് പി.എം യഹിയ, ഏരിയ ട്രഷറര്‍ മീന ബാബു സിഐടിയു ചാവക്കാട് ഏരിയ വൈസ് പ്രസിഡന്റ് ടി.എസ് ദാസന്‍, എം.എം സുമേഷ്, പ്രീജ ദേവദാസ്, ഷാനിദ് എന്നിവര്‍ സംസാരിച്ചു.



