26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu പഴഞ്ഞി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിച്ചു

പഴഞ്ഞി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിച്ചു

57

സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം, സ്ത്രീകളോടുള്ള വഞ്ചനക്കെതിരെ പഴഞ്ഞി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിച്ചു. പി കെ കൗസല്യയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സിപിഐഎം പഴഞ്ഞി ലോക്കല്‍ സെക്രട്ടറി എ എ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മേഖല ട്രഷററും സിഡിഎസ് ചെയര്‍പേഴ്‌സനുമായ ബിന്ദു മനോഹരന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി ശൈലജ അരുണ്‍ ദാസ് സ്വാഗതവും ജോയിന്‍ സെക്രട്ടറി പുഷ്പലത ശ്രീധരന്‍ നന്ദിയും പറഞ്ഞു . മേഖല കമ്മിറ്റി അംഗങ്ങളായ സബിത രാധാകൃഷ്ണന്‍, ബിന്ദു സജീവ്, പ്രസീന സതീശന്‍, ലീലാ ഭാസ്‌കരന്‍, അനുഷ, ബിന്ദു രവി, എന്നിവര്‍ നേതൃത്വം നല്‍കി

 

ADVERTISEMENT
error: Content is protected !!