ഗുരുവായൂരില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഗൃഹനാഥന് മരിച്ചു. തൈക്കാട് പോക്കാക്കില്ലത്ത് 71 വയസ്സുള്ള അബൂബക്കറാണ് ഞായറാഴ്ച തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതായി ഡി.എം.ഒ. പറഞ്ഞു. കിഡ്നി രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബൂബക്കര്‍. മൃതദേഹം ഞായറാഴ്ച രാത്രി ബ്രഹ്മകുളം അപ്പുമാസ്റ്റര്‍ സ്കൂളിനു സമീപം മകളുടെ വീട്ടിലെത്തിച്ചു. ഖബറടക്കം നടത്തി. ബീവാത്തുക്കുട്ടി ഭാര്യയും അജിത, സജിത, സബിത എന്നിവര്‍ മക്കളുമാണ്.



