സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം, സ്ത്രീകളോടുള്ള വഞ്ചനക്കെതിരെ പഴഞ്ഞി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധം സംഘടിപ്പിച്ചു. പി കെ കൗസല്യയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സിപിഐഎം പഴഞ്ഞി ലോക്കല്‍ സെക്രട്ടറി എ എ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മേഖല ട്രഷററും സിഡിഎസ് ചെയര്‍പേഴ്‌സനുമായ ബിന്ദു മനോഹരന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി ശൈലജ അരുണ്‍ ദാസ് സ്വാഗതവും ജോയിന്‍ സെക്രട്ടറി പുഷ്പലത ശ്രീധരന്‍ നന്ദിയും പറഞ്ഞു . മേഖല കമ്മിറ്റി അംഗങ്ങളായ സബിത രാധാകൃഷ്ണന്‍, ബിന്ദു സജീവ്, പ്രസീന സതീശന്‍, ലീലാ ഭാസ്‌കരന്‍, അനുഷ, ബിന്ദു രവി, എന്നിവര്‍ നേതൃത്വം നല്‍കി



