26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu അജയന്‍ ചാലിശ്ശേരിയെയും ലബീബിനെയും ജി.സി.സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുമോദിച്ചു

അജയന്‍ ചാലിശ്ശേരിയെയും ലബീബിനെയും ജി.സി.സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുമോദിച്ചു

30

സിനിമാ കലാസംവിധാനത്തിന് സംസ്ഥാന അവാര്‍ഡ് നേടിയ അജയന്‍ ചാലിശ്ശേരിയെയും സീനിയര്‍ നാഷണല്‍ 7-ാമത് സെസ്റ്റോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമില്‍ ഇടം നേടിയ ജി.സി.സി ക്ലബ് താരം ലബീബിനെയും ജി.സി.സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഷാജഹാന്‍ നാലകത്ത് അധ്യക്ഷത വഹിച്ചു. അജയന്‍ ചാലിശ്ശേരിയെയും കേരള സെസ്റ്റോബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലബീബിനേയും ചടങ്ങില്‍ പൊന്നാടയണയിച്ച് ഉപഹാരം നല്‍കി ആദരിച്ചു.ക്ലബ് പ്രസിഡന്റ് ഷാജഹാന്‍ നാലകത്ത്, സെക്രട്ടറി ജിജുജേക്കബ്, ട്രഷറര്‍ എ.എം. ഇക്ബാല്‍ മറ്റു എക്‌സ്‌ക്യൂട്ടീവ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!