ചാലിശ്ശേരി ജി.സി.സി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മധുരിക്കും വിജയം 2026 സംഘടിപ്പിച്ചു.ക്ലബ്ബ് ഹൗസില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അവാര്‍ഡ് ജേതാവായ അജയന് ചാലിശ്ശേരി മുഖ്യാതിഥിയായി.ക്ലബ്ബ് പ്രസിഡന്റ് ഷാജഹാന് നാലകത്ത് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈന് പുളിയഞ്ഞാലില്‍, പഞ്ചായത്ത് അംഗങ്ങളായ എ. വിജയന്, ആനി വിനു, സജീഷ് കളത്തില്‍, ക്ലബ്ബ് രക്ഷാധികാരി ബാബു നാസര്‍, വൈസ് പ്രസിഡന്റ് സി.വി. മണികണ്ഠന്, ട്രഷറര്‍ ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അജയന് ചാലിശ്ശേരിഅനുമോദിച്ചു.ക്ലബ്ബ് സെക്രട്ടറി ജിജു ജെക്കബ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹമീദ് തുറക്കല്‍ നന്ദിയും പറഞ്ഞു.



