25 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad വണ്‍ മില്യണ്‍ തൂഫാന്‍ ഗോളുകള്‍ അറ്റ് വേള്‍ഡ് കപ്പ് 2026 നടത്തി

വണ്‍ മില്യണ്‍ തൂഫാന്‍ ഗോളുകള്‍ അറ്റ് വേള്‍ഡ് കപ്പ് 2026 നടത്തി

34

ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തോടൊപ്പം വിദ്യാര്‍ഥികളില്‍ ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി പുത്തന്‍കടപ്പുറം ഗവണ്‍മെന്റ് ഫിഷറീസ് യുപി സ്‌കൂളില്‍ വണ്‍ മില്യണ്‍ തൂഫാന്‍ ഗോളുകള്‍ അറ്റ് വേള്‍ഡ് കപ്പ് 2026 സംഘടിപ്പിച്ചു.വാടാനപ്പള്ളി എക്‌സൈസുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സിവില്‍ എക്‌സൈസ് ഓഫീസര്‍ പി എ അഫ്‌സല്‍ ഗോളടിച്ച് ഉല്‍ഘാടനം ചെയ്തു. സ്‌ക്കൂള്‍ എച്ച് എം. പി കെ റംല ബീവി, പി ടി എ പ്രസിഡണ്ട് സുഹാസ് ഷംസുദ്ദീന്‍, എസ് എം സി ചെയര്‍മാന്‍ ഹാഷിം , മദര്‍ പി ടി എ പ്രസിഡണ്ട് സി എ സാബിറ, പി ടി എ വൈസ് പ്രസിഡണ്ട് സി എ അബീന, എം കെ സലീം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.ലോകകപ്പിന്റെ ആവേശം ഉയരുന്ന ഇനിയുള്ള ദിവസങ്ങളില്‍ ആവേശപൂര്‍വം പ്രവചനമത്സരവും സംഘടിപ്പിക്കും.

 

ADVERTISEMENT
error: Content is protected !!