ഡീപോള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയോത്സവം 2026 ആഘോഷിച്ചു

ചൂണ്ടല്‍ ഡീപോള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയോത്സവം 2026 ആഘോഷിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള സ്വീകരണവും സാഹിത്യ സമാജത്തിന്റെ ഉദ്ഘാടനവും ചടങ്ങിന്റെ ഭാഗമായി നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്, പ്രശസ്ത മള്‍ട്ടി ഇന്‍സ്ട്രുമെന്റലിസ്റ്റ് നസ്‌നീന്‍ തോമസ് ഭ്രദദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഫാ. ഹെബിക്ക് എടശ്ശേരി അധ്യക്ഷനായി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബര്‍സാര്‍ ഫാ.ജോസഫ് പള്ളിക്കമഠം, പിടിഎ പ്രസിഡണ്ട് ജിന്റോ തരകന്‍, പ്രേമി ജോണ്‍സന്‍, ഫൈഹ നൂറുദ്ദീന്‍, സിനി സിജു, ജെസ്സി ജോസ് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും സംഗീത പരിപാടിയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

 

ADVERTISEMENT