28.5 C
Kunnamkulam
Friday, August 14, 2026
Home Bureaus Kunnamkulam തെരുവുനായ ആക്രമണം രൂക്ഷമാകുന്നതില്‍ പ്രതിഷേധം

തെരുവുനായ ആക്രമണം രൂക്ഷമാകുന്നതില്‍ പ്രതിഷേധം

129

കുന്നംകുളം നഗരസഭാ പരിധിയില്‍ തെരുവുനായ ആക്രമണം രൂക്ഷമാകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ സത്യാഗ്രഹ സമരം ആരംഭിച്ചു. നഗരസഭാ ഓഫീസിന് മുന്‍പില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് പ്രതിഷേധം നടത്തുന്നത്. കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, മിനി മോന്‍സി, റോഷിത്ത് ഓടാട്ട്, കെ.പി.അനീന, മിനി, ജിഷ എന്നിവരുടെ നേതൃത്വത്തിലാണ് സത്യാഗ്രഹ സമരം നടക്കുന്നത്. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിരന്തരം തെരുവുനായ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതുമൂലം നിരവധി സാധാരണക്കാരായ ജനങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ടാണ് കൗണ്‍സിലര്‍മാര്‍ ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ADVERTISEMENT
error: Content is protected !!