ഓപ്പറേഷന്‍ തൂഫാന്‍ ; എം.ഡി.എം.എയുമായി 2 പേര്‍ പിടിയില്‍

ചാവക്കാട് പഞ്ചാരമുക്കില്‍ മാരക രാസലഹരിയായ എം.ഡി.എം.എയുമായി 2 പേരെ ചാവക്കാട് പോലിസ് പിടികൂടി. പഞ്ചാരമുക്കില്‍ ഫാബ് ഹൗസ് അലുമിനിയം ഫാബ്രിക്കേഷന്‍ ഉടമകള്‍ ആയ പാലയൂര്‍ കല്ലൂരായയില്‍ വീട്ടില്‍ 33 വയസുള്ള അന്‍ഷാദ്, ചക്കംകണ്ടം പുതുവീട്ടില്‍ 37 വയസുളള ഷബീര്‍ എന്നിവരാണ് പിടിയിലായത്. ചാവക്കാട് എസ്എച്ഒ – എന്‍ എസ് രാജീവ്, എസ്‌ഐ പ്രീത ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം, ഇവരുടെ കടയില്‍ നടത്തിയ പരിശോധനയിലാണ് 300 ഓളം ഗ്രാം വരുന്ന എം.ഡി.എം.എ പിടികൂടിയത്. 3 പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലാണ് രാസ ലഹരി കണ്ടെത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

 

ADVERTISEMENT