ഭക്തിസാന്ദ്രമായി ശ്രീകാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം

ചിറ്റണ്ട ശ്രീകാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി. പ്രതിഷ്ഠാദിവസം പുലര്‍ച്ച 4ന് പള്ളിയുണര്‍ത്തല്‍ , അഭിഷേകം,ഉഷഃപൂജ ,പ്രഭാത പൂജ, തുടര്‍ന്ന് ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ 9.30ന് നവകം,പഞ്ചഗവ്യം, കലശം ആടല്‍, ഉച്ചപൂജ, രാവിലെ 11 ന് പ്രസാദഊട്ട് എന്നിവ നടന്നു. വൈകീട്ട് 6.00ന് സഹസ്രദീപാര്‍ച്ചന, സഹസ്രദീപം തെളിയിച്ച് ദീപാരാധന എന്നിവയും ഉണ്ടായി. മേല്‍ശാന്തി സജു തിരുമേനി, ദേവസ്വം ഓഫീസര്‍
ശ്രീരാജ്, ഉപദേശക സമിതി അംഗങ്ങളായ പി എസ് ശ്രീജിത് , പി രാംകുമാര്‍ , സി ആര്‍ ജിഷ്ണു , വി സി സാഗര്‍ , സി ആര്‍ ജിജിന്‍, കെ വി ജിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT