28.9 C
Kunnamkulam
Friday, August 14, 2026
Home Bureaus Punnayurkulam ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി ഉപ്പുങ്ങലില്‍ മത്സ്യ വിത്തിറക്കി

ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി ഉപ്പുങ്ങലില്‍ മത്സ്യ വിത്തിറക്കി

43

കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതിയുടെ ഭാഗമായി പുന്നയൂര്‍കുളം ഉപ്പുങ്ങലില്‍ മത്സ്യ വിത്തിറക്കി. ഫിഷറീസ് വകുപ്പ് ചാവക്കാട് മത്സ്യ ഭവന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്തിലെ കോള്‍കൃഷി സഹകരണ സംഘത്തിന്റെ കീഴിലുള്ള ഉപ്പുങ്ങല്‍ വടക്കേപടവില്‍, ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മത്സ്യ വിത്ത് നിക്ഷേപം നടത്തിയത്. കോള്‍പടവ് സഹകരണ സംഘത്തിന്റെ പ്രസിഡന്റ് അല്ലിപ്പറമ്പില്‍ ജാഫറിന്റെ അധ്യക്ഷതയില്‍ പുന്നയൂര്‍കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. 50 ഹെക്ടര്‍ പാടശേഖരത്തില്‍ 1,50,000 മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
കാര്‍പ് ഇനത്തില്‍പെട്ട കട്‌ല, ഗ്രാസ്സ് കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പ് ഇറക്കിയത്. പഞ്ചായത്ത് മെമ്പര്‍മാരായ നദീറ ഷെരീഫ്, ഹസീന അബുതാഹിര്‍, കോള്‍ പടവ് സഹകരണ സംഘം സെക്രട്ടറി എം.ഡി ബിജു, ഫിഷറീസ് അക്വാകള്‍ച്ചര്‍ പ്രേമോട്ടര്‍ സി കെ ഗീതമോള്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!