31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Punnayurkulam വടക്കേകാട് സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

വടക്കേകാട് സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

71

വടക്കേകാട് നാലാംകല്ല് എം ആന്റ് ടി കല്ല്യാണമണ്ഡപത്തിന് സമീപം സൈക്കിളും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരന്‍ അഞ്ഞൂര്‍ ഉള്ളിശേരി സ്വദേശി പണിക്കവീട്ടില്‍ റെയ്ഹാന്‍(15), സൈക്കിള്‍ യാത്രക്കാരന്‍ വടക്കേകാട് മണികണ്ടേശ്വരം ഭാഗത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ഗണേശന്‍ (67)എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. വ്യാഴാഴ്ച്ച രാത്രിയിലാണ് അപകടം. പരിക്കുപറ്റിയ ഇവരെ വൈലത്തൂര്‍ ഏക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!