27.2 C
Kunnamkulam
Saturday, August 15, 2026
Home Bureaus Punnayurkulam കിണറുകള്‍ നിര്‍മ്മിച്ചു നല്‍കി സ്‌നേഹസംഘം കൂട്ടായ്മ

കിണറുകള്‍ നിര്‍മ്മിച്ചു നല്‍കി സ്‌നേഹസംഘം കൂട്ടായ്മ

29

പുന്നയൂര്‍ക്കുളം പരൂര്‍ സ്‌നേഹസംഘം കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി കിണറുകള്‍ നിര്‍മ്മിച്ചു നല്‍കി. വീട്ടിലെവളപ്പില്‍ ഉമ്മാവുത്ത പരൂര്‍ ഞാലില്‍ ജുമാ മസ്ജിദിന് വേണ്ടി വഖഫ് ചെയ്ത ഭൂമിയിലും, കരുവളപ്പില്‍ ജലീലിന്റെ വീട്ടുപറമ്പിലുമയാണ് രണ്ട് കിണറുകള്‍ നിര്‍മിച്ചത്. മഹല്ല് ഖത്തീബ് അഹ്‌മദുല്‍ കബീര്‍ സഖാഫി അല്‍ ഹികമി അല്‍ അര്‍ഷാദി അണ്ടത്തോട് പ്രാര്‍ത്ഥന നിര്‍വഹിച്ചു നല്‍കിയ സമര്‍പ്പണ ചടങ്ങില്‍ മഹല്ല് പ്രസിഡണ്ട് മുഹമ്മദാലി ഹാജി, പരൂര്‍ സെന്റര്‍ പള്ളി ഇമാം നജീബുദ്ദീന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വെള്ളത്തിന്റെ വിതരണ ഉദ്ഘാടനം ഉസ്മാന്‍ വാലിത്തിലേയില്‍ നിര്‍വഹിച്ചു. മഹല്ല് വൈസ് പ്രസിഡണ്ട് ഹനീഫ ഹാജി, മനാഫ് വാക്കിലയില്‍, മനാഫ് പേരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!