25 C
Kunnamkulam
Monday, October 5, 2026
Home Bureaus Perumpilavu കാര്‍ഷീക ടൂറിസം പദ്ധതിക്ക് തുടക്കമിടാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന് കെ ജയശങ്കര്‍

കാര്‍ഷീക ടൂറിസം പദ്ധതിക്ക് തുടക്കമിടാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന് കെ ജയശങ്കര്‍

54

കോള്‍മേഖലയായ കാട്ടകാമ്പാലില്‍ കാര്‍ഷീക ടൂറിസം പദ്ധതിക്ക് തുടക്കമിടാന്‍ സര്‍ക്കാരിനെ സമീപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍.കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും നേതൃത്വത്തില്‍ നടത്തപ്പെട്ട ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ചിറക്കല്‍ അറഫാ പാലസില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു കെ ജയശങ്കര്‍.കുന്നംകുളം താലൂക്കിന്റെ നെല്ലറ എന്നറിയപ്പെടുന്ന കാട്ടകാമ്പാലില്‍ കാര്‍ഷിക രംഗത്ത് പ്രവര്‍ത്തി എടുക്കുന്ന കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കാന്‍ പദ്ധതികള്‍ കൊണ്ടുവരുന്നതിനു വേണ്ടിയിട്ടുള്ള ബൃഹത്തായ ശ്രമങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. കേര പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തി വേള്‍ഡ് ബാങ്കിന്റെ സഹായത്തോടെ 25 ലക്ഷം രൂപ അനുവദിച്ച് കാട്ടകാമ്പാല്‍ കൃഷിഭവനെ സ്മാര്‍ട്ട് കൃഷിഭവന്‍ ആക്കി ഉയര്‍ത്തുന്നതിന് വേണ്ടിയിട്ടുള്ള പ്രവര്‍ത്തനം ഈ സാമ്പത്തിക വര്‍ഷം തുടങ്ങുമെന്ന്ും പ്രസിഡന്റ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസര്‍ അനൂപ് വിജയന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജന്‍,ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാക്ക്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ സജിത്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയ ഗോപി ,പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!