26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Kunnamkulam ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ വായനാദിനം ആചരിച്ചു

ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ വായനാദിനം ആചരിച്ചു

46

കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. ബാലസഹായ സമിതി പ്രസിഡണ്ട് അജിത്ത് എം. ചീരന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റ എം രാമദാസിനെ ആദരിച്ചു. വായനാദിനത്തോടനുബന്ധിച്ച് സി.കെ. സണ്ണി മില്‍ട്ടണ്‍ ഒരു വര്‍ഷത്തേക്കുള്ള ദിനപത്രം സ്‌പോണ്‍സര്‍ ചെയ്തു. ബാലസഹായ സമിതി സെക്രട്ടറി ഗില്‍ബര്‍ട്ട് പാറമേല്‍, കുന്നംകുളം മാര്‍ത്തോമാ പള്ളി വികാരി ഫാ. ജോബി കൊരുത്, വില്‍സണ്‍ സി.സി., ബാലസഹായ സമിതി ബോര്‍ഡ് മെമ്പര്‍ ഗിരീഷ് കുമാര്‍,ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലിസി എന്‍.ജെ. തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!