26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Chavakkad അകലാട് എ എം യു പി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു

അകലാട് എ എം യു പി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു

216

അകലാട് എ എം യു പി സ്‌കൂളിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടത്തിയ പരിപാടിയില്‍ ഓപ്പറേഷന്‍ തൂഫാന്‍ ഷൂട്ടൗട്ട്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം, പോസ്റ്റര്‍ പ്രദര്‍ശനം, ലഹരി വിരുദ്ധ ക്ലാസ്സ് തുടങ്ങിയവ ഉണ്ടായിരുന്നു. വടക്കേക്കാട് സീനിയര്‍ പോലീസ് ഓഫീസര്‍ പി എം ജിതിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണവും സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ഉണ്ടായി. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് ഹുസൈന്‍ പാവൂരയില്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍സ്‌കൂള്‍ മാനേജര്‍ കുഞ്ഞുമുഹമ്മദ് ഹാജി, സിദ്ദീഖ് ഹാജി, വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ സിപിഒ വിപിന്‍, സഫീര്‍, ഹാജറ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ ഫ്‌ലാഷ് മോബും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!