24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Perumpilavu അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ തിയേറ്റര്‍ ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു

അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ തിയേറ്റര്‍ ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു

89

കലാപരമായ ആവിഷ്‌കാരശേഷിയും ആശയവിനിമയ നൈപുണിയും ആത്മവിശ്വാസവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ പ്രൈമറി വിഭാഗത്തില്‍ അന്‍സാര്‍ തിയേറ്റര്‍ ക്ലബ് പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത നാടകപ്രവര്‍ത്തകന്‍ ഷംനാസ് വളയംകുളം ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ഷംനാസ് വളയംകുളം, ടി പി അസീസ്, സ്‌കൂളിലെ വിദ്യാര്‍ത്ഥി മുഹമ്മദ് ഷയാന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നാടകാവിഷ്‌കാരം ശ്രദ്ധേയമായി . അസിസ്റ്റന്റ് ജൂനിയര്‍ പ്രിന്‍സിപ്പല്‍,സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സാജിത റസാഖ്, വൈസ് പ്രിന്‍സിപ്പല്‍ ഫരീദ ഇ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു .

 

ADVERTISEMENT
error: Content is protected !!