24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Erumapetty ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഡോക്ടേഴ്‌സ് ഡേ ആഘോഷിച്ചു

ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഡോക്ടേഴ്‌സ് ഡേ ആഘോഷിച്ചു

35

വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഡോക്ടേഴ്‌സ് ഡേ ആഘോഷിച്ചു. ഡോക്ടേഴ്‌സ് ഡേയോടനുബന്ധിച്ച് രക്ഷിതാക്കളായ ഡോക്ടര്‍മാരെ ആദരിക്കുന്നതിനായി വിദ്യാര്‍ഥികള്‍ ആശംസ കാര്‍ഡുകള്‍ അയച്ചു. സ്‌നേഹ സമ്മാനം നല്‍കിയ സ്‌കൂള്‍ മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ നന്ദി അറിയിച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥികള്‍ പ്രസംഗം, സ്‌കിറ്റ്, ഡാന്‍സ് എന്നിവ അവതരിപ്പിച്ചു സ്‌കൂള്‍ മാനേജര്‍ ഫാ. സ്‌കറിയ ഒ ഐ.സി, , വൈസ് പ്രിന്‍സിപ്പല്‍ സി.രാധാമണി, കോഡിനേറ്റര്‍മാരായ വി.എ നിത്യ, ധന്യ മുരളീധരന്‍, അധ്യാപകരായ എം.എസ് .സ്മിജ, കെ.വി സ്വര്‍ണകുമാരി, രാഖി , കെ. എം സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!