പ്രശസ്ത നരവംശ ശാസ്ത്രജ്ഞനും പാവറട്ടി സെന്റ് ജോസഫ്സ് വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ആയിരുന്ന ഡോ. എ. അയ്യപ്പന്റെ മുപ്പത്തിയെട്ടാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് അയ്യപ്പന്‍ സ്മൃതി സംഘടിപ്പിച്ചു. ഡോ. എ. അയ്യപ്പന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. തെരഞ്ഞെടുത്ത ലൈബ്രറികള്‍ക്ക് ഡോ. എ. അയ്യപ്പന്റെ പുസ്തകങ്ങളുടെ വിതരണവം മാനേജര്‍ ഫാ. സെബി പാലമറ്റത്ത് സി.എം.ഐ. നിര്‍വഹിച്ചു. പ്രധാന അധ്യാപിക സ്റ്റെല്ല കെ. ഇഗ്‌നീഷ്യസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അധ്യാപകനും ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാഫി നീലങ്കാവില്‍ മുഖ്യ പ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. സുജിത്ത് അയിനിപ്പിള്ളി, സുബ്രഹ്‌മണ്യന്‍ അയിനിപ്പിള്ളി, സംപ്രീദ്കൃഷ്ണ അയിനിപ്പിള്ളി എന്നിവര്‍ സംസാരിച്ചു.ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഡോ. എ. അയ്യപ്പന് പത്മ പുരസ്‌കാരത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും തീരുമാനിച്ചു.



