25.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu പഴഞ്ഞി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരെ ആദരിച്ചു

പഴഞ്ഞി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരെ ആദരിച്ചു

67

ഡോക്ടര്‍ഴ്സ് ദിനത്തോടനുബന്ധിച്ച് കാട്ടകാമ്പാല്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പഴഞ്ഞി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ മുഴുവന്‍ ഡോക്ടര്‍മാരെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ആദര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് മുഖ്യ അതിഥിയായിരുന്നു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ സജിത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ആരോഗ്യ പ്രവര്‍ത്തകരായ കെ യു ജയശ്രീ, യാഷിക്, ഇലിയാസ്, മാജിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!