26.6 C
Kunnamkulam
Sunday, August 16, 2026
Home Bureaus Punnayurkulam കുരുമുളക്,തെങ്ങ്, തൈകളുടെ വിതരണ ഉദ്ഘാടനം നടന്നു

കുരുമുളക്,തെങ്ങ്, തൈകളുടെ വിതരണ ഉദ്ഘാടനം നടന്നു

48

കാട്ടകാമ്പാല്‍ കൃഷി ഭവന്റെ നേതൃത്വത്തില്‍ ഹോര്‍ട്ടി കള്‍ചര്‍ മിഷന്റെ സഹായത്തോടെ പഞ്ചായത്തില്‍ വിതരണം ചെയ്യുന്ന കുരുമുളകിന്‍ തൈകളുടെയും, തേങ്ങിന്‍ തൈകളുടെയും വിതരണ ഉദ്ഘാടനം നടന്നു. കൃഷിഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ അനൂപ് വിജയന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയഗോപി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി എസ് മണികണ്ഠന്‍ പി എം അലി, മോനിഷ രജീഷ്, എ ഡി സി അംഗം എന്‍ കെ അബ്ദുള്‍ മജീദ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!