28.9 C
Kunnamkulam
Monday, August 24, 2026
Home Bureaus Punnayurkulam പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി

പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി

83

പോര്‍ക്കുളം കൊങ്ങൂണൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊങ്ങണൂര്‍ താഴിശ്ശേരി വീട്ടില്‍ ഉണ്ണികൃഷ്ണനെ (48) കുന്നംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ വ്യാപാരസ്ഥാപനത്തില്‍ വന്‍തോതില്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നതായി ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഹാന്‍സ് ഉള്‍പ്പെടെയുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. അഞ്ഞൂറിലധികം പാക്കറ്റുകളാണ് സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത്.

 

ADVERTISEMENT
error: Content is protected !!