30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Velur തയ്യൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വികസന പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു

തയ്യൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വികസന പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു

69

തയ്യൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനും വിദ്യാലയത്തില്‍ നടപ്പിലാക്കേണ്ട പുതിയ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂരിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, പിടിഎ, എസ്എംസി, എംപിടിഎ, ഒഎസ്എ, അദ്ധ്യാപകര്‍ എന്നിവരുടെ സംയുക്ത യോഗമാണ് ചേര്‍ന്നത്. വിദ്യാലയത്തിന് പുതിയ അടുക്കള, ഡെയിനിങ് ഹാള്‍ ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ വികസന ചര്‍ച്ചയില്‍ രൂപപ്പെട്ടെന്നും മുന്‍ഗണന ക്രമത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും ജലീല്‍ ആദൂര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!