24.1 C
Kunnamkulam
Tuesday, August 25, 2026
Home CCTV Desk 9 ലക്ഷത്തിലധികം രൂപ തട്ടിപ്പ് ; പ്രധാന പ്രതികളെ പിടികൂടി

9 ലക്ഷത്തിലധികം രൂപ തട്ടിപ്പ് ; പ്രധാന പ്രതികളെ പിടികൂടി

117

9 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ പ്രധാന പ്രതികളെ ഗോവയില്‍ നിന്നും പിടികൂടി വിയ്യൂര്‍ പോലീസ്. 95 ഗ്രാം സ്വര്‍ണ്ണം ടെയ്ക്ക് ഓവര്‍ ചെയ്യാനെന്ന വ്യാജേന വിയ്യൂരിലെ ധനകാര്യസ്ഥാപനത്തില്‍ നിന്നും 9 ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതികളായ ഒല്ലൂര്‍ ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശിയായ മേക്കാട്ടുകുളം വീട്ടില്‍ സജു വര്‍ഗ്ഗീസ് (52), കുന്നംകുളം കിഴൂര്‍ സ്വദേശിയായ മേക്കാട്ടുകുളം വീട്ടില്‍ നവീന്‍ സജു (22), വേലൂര്‍ വെങ്ങിലശ്ശേരി സ്വദേശി വൈകുണ്ഡം വീട്ടില്‍ നാരായണന്‍ നമ്പൂതിരി (59) എന്നിവരെയാണ് വിയ്യൂര്‍ പോലീസ് ഗോവയില്‍ നിന്നും പിടികൂടിയത്. കേസിലേക്ക് മലപ്പുറം വണ്ടൂര്‍ ഇരുപത്തിയെട്ടില്‍ സ്വദേശിയായ കുന്നുമ്മല്‍ വീട്ടില്‍ കെ. അനൂപ് (33), എന്നിവരേയും ജാമ്യം ലഭിച്ച മറ്റു മൂന്നുപ്രതികളേയും നാട്ടില്‍ നിന്നും പിടികൂടിയിരുന്നു.മെയ് 25 നായിരുന്നു കേസിനാസ്പദമായ സംഭവം.അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഒളിവില്‍ പോയ പ്രതികളെ പിന്നീട് ഗോവയില്‍ നിന്നും അതിവിദഗ്ധമായി പിടികൂടുകയായിരുന്നു.വിയ്യൂര്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എസ്.ഐ.-മാരായ സന്തോഷ്, ശ്രീജിന്‍, വിനോജ് കുമാര്‍. എഎസ്‌ഐ-മാരായ സുനില്‍കുമാര്‍, ശ്രീകുമാര്‍, സിപിഒമാരായ ജോഷി, വിമല്‍, ജോണ്‍സണ്‍, ടോമി, സുഭാഷ്, ഭദ്രന്‍, കൃഷ്ണപ്രസാദ്, മനേക്, നിഷി എന്നിവരാണ് ഉണ്ടായിരുന്നത്.

 

ADVERTISEMENT
error: Content is protected !!