25.9 C
Kunnamkulam
Saturday, October 17, 2026
Home Bureaus Kechery ഗാര്‍ഗി പുരസ്‌കാരം ലഭിച്ച ഇന്ദിരാ കൃഷ്ണന് ജന്മനാടിന്റെ ആദരം

ഗാര്‍ഗി പുരസ്‌കാരം ലഭിച്ച ഇന്ദിരാ കൃഷ്ണന് ജന്മനാടിന്റെ ആദരം

25

 

അങ്കണം ഷംസുദ്ദീന്‍ സാംസ്‌കാരിക വേദിയുടെ 2026 ലെ ഗാര്‍ഗി പുരസ്‌കാരം ലഭിച്ച കേച്ചേരി തുവ്വാനൂര്‍ സ്വദേശിയായ ഇന്ദിരാ കൃഷ്ണനെ ജന്മനാട് ആദരിച്ചു. തുവ്വാനൂര്‍ ദേശത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദരവ് സമ്മേളനം മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്ദിരാ കൃഷ്ണനെ പൊന്നാടയണിച്ച ശേഷം എംഎല്‍എ ഉപഹാരവും കൈമാറി. കേച്ചേരി ഗ്രാമീണ വായനശാല ഭാരവാഹികളും ഇന്ദിര കൃഷ്ണനെ ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ വിനോദ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ലീല രാമകൃഷ്ണന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. ജിനി, ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തംഗം പി.എം.ഉമ്മര്‍, കേച്ചേരി ഗ്രാമീണ വായനശാല സെക്രട്ടറി അനീസ്, മുന്‍ പഞ്ചായത്തംഗം എം.എ.സുബൈര്‍ സരസ്വതി എന്നിവര്‍ സംസാരിച്ചു. ഇന്ദിരാ കൃഷ്ണന്റെ ഒഴുക്കിനെതിരെ എന്ന നോവലിനാണ് അങ്കണം ഷംസുദ്ദീന്‍ സാംസ്‌കാരിക വേദിയുടെ ഗാര്‍ഗി പുരസ്‌കാരം ലഭിച്ചത്. ഇന്ദിരാ കൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി.

ADVERTISEMENT
error: Content is protected !!