26.4 C
Kunnamkulam
Saturday, October 17, 2026
Home CCTV Desk ചൂരല്‍മല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട ശശിധരന് ഇനി സ്വന്തം ഭവനം

ചൂരല്‍മല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട ശശിധരന് ഇനി സ്വന്തം ഭവനം

40

 

കേരള റെക്കഗ്‌നയ്സ്ഡ് സ്‌കൂള്‍ മാനേജമെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ ദാനം മുഖ്യമന്ത്രി വി. ഡി. സതീശന്‍ നിര്‍വ്വഹിച്ചു. ചൂരല്‍മല ദുരന്തത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട്, സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ച ശശിധരനാണ് സംഘടന വീട് വച്ചു നല്‍കിയത്. തിരുവന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന താക്കോല്‍ ദാനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആനന്ദ് കണ്ണശ, ജനറല്‍ സെക്രട്ടറി മുജീബ് പൂളക്കല്‍, പി കെ. മുഹമ്മദ് ഹാജി, ബി. വേണുഗോപാല്‍ നായര്‍, ആദര്‍ശ വര്‍മ്മ, സൂസമ്മ മാമച്ചന്‍, ഡോ. എസ്. വിക്രമന്‍, അബ്ദുല്‍ ഗനി, തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!